ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ 20 വരെ സ്വീകരിക്കും
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2019 വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ സ്വീകരിക്കുന്ന തീയതി ഓഗസ്റ്റ് 20 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. 2016, 2017, 2018 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 20,000 രൂപയും, പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/നോവല്‍, കവിത, നാടകം, വിവര്‍ത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ എന്നിങ്ങനെ 10 വിഭാഗങ്ങളിലായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കില്ല. അവര്‍ക്ക് മറ്റ് വിഭാഗങ്ങളിലേക്ക് കൃതികള്‍ അയക്കാവുന്നതാണ്.
പുസ്തകത്തിന്റെ നാല് കോപ്പികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 20 വരെ സ്വീകരിക്കും.
- Log in to post comments