Skip to main content

സഹകരണസംഘം ജീവനക്കാര്‍ക്ക് പരിശീലനം

സര്‍ക്കാര്‍ അംഗീകൃത സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റ് (കിംബ്) സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്ക് എറണാകുളം ജില്ലയിലെ കോതമംഗലം സര്‍വ്വീസ് സഹകരണബാങ്കിന്റെ കുത്തുകുഴിയിലെ ഹെഢ് ഓഫീസില്‍  പ്രമോഷനും ഇന്‍ക്രിമെന്റിനും വേണ്ടി ഹ്രസ്വകാല പരിശീലന പരിപാടി നടത്തും. നിശ്ചിതഫീസ് ഉണ്ടായിരിക്കും. മിനിസ്റ്റീരിയല്‍ സ്റ്റാഫിന് (5 ദിവസം)ആഗസ്റ്റ് 19 മുതല്‍ 24 വരെയും സൂപ്പര്‍വൈസറിന് (6 ദിവസം)  സെപ്തംബര്‍ 23 മുതല്‍ 28 വരെയും സബ്സ്റ്റാഫിന് ( 3 ദിവസം) ഒക്‌ടോബര്‍ മൂന്ന് മുതല്‍ അഞ്ച്‌വരെയും ആണ് പരിശീലനം.

പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക്  പഠനസാമഗ്രികളും, ഭക്ഷണവും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംങ്ങിനും 9497221291, 9447729772, 9446209666 എന്നീഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. 

date