Skip to main content

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍  ബിരുദാനന്തര ബിരുദ പ്രവേശനം 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ കീഴില്‍ കാലിക്കട്ട് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മുതുവള്ളൂര്‍ (0483 2713218 )  അപ്ലൈഡ് സയന്‍സ് കോളേജില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ എം.കോം (ഫിനാന്‍സ്) ബിരുദാനന്തര ബിരുദ  കോഴ്‌സിന്  പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ  www.ihrd.ac.in     എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ ഫീസായി മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗകര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ നേരിട്ടും അടയ്ക്കാം.  കൂടുതല്‍ വിവരങ്ങള്‍ അതാത് കോളേജുകളില്‍ നിന്നും ലഭിക്കും.
 

date