Post Category
ഖാദി തൊഴിലാളികള്‍ക്ക് മിനിമം വേതനം വിതരണം ചെയ്തു
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള നൂല്‍പ്പ്-നെയ്ത്ത് യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഖാദി തൊഴിലാളികളുടേയും, 2017 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മിനിമം വേതനം വിതരണം ചെയ്തു. മുന്‍ വര്‍ഷങ്ങളിലെ മുഴുവന്‍ മിനിമം വേതന ഡി.എ കുടിശ്ശികയും ഇതോടൊപ്പം നല്‍കി. ഖാദി സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ, ലഭ്യമായ ക്‌ളെയിമുകളിന്‍മേലുള്ള മുഴുവന്‍ മിനിമം വേതനവും വിതരണം ചെയ്തിട്ടുണ്ടെന്നും കൈപ്പറ്റാത്തവര്‍ അതതു ജില്ലാ പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണമെന്നും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.4721/17
date
- Log in to post comments