Skip to main content

റാങ്ക് പട്ടിക റദ്ദായി

 

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ റവന്യു വകുപ്പിൽ വില്ലേജ്മാൻ തസ്തികയിലേയ്ക്ക്(കാറ്റഗറി നമ്പർ 259/12) 2014 ൽ നിലവിൽ വന്ന റാങ്കു പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി ജില്ല പി.എസ്.സി ഓഫീസർ അറിയിച്ചു.

നഗരസഭകളിലെ ശുചിത്വ നിലവാരം: 
പരിശോധിക്കാൻ സർവ്വേ

ആലപ്പുഴ:ജില്ലയിലെ  നഗരസഭകളിലെ  ശുചിത്വ നിലവാരം പരിശോധിച്ച് മികച്ച ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നതിന് സർവ്വേ നടത്തുന്നു. ജനുവരി  നാലു മുതൽ മാർച്ച് 10 വരെയാണ് സർവ്വേ. കേന്ദ്ര പാർപ്പിട-നഗരകാര്യ മന്ത്രാലയം നിയോഗിക്കുന്ന ഏജൻസിയാണ് സർവ്വേ നടത്തുക. നഗരസഭകളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, പൊതു നിരത്തുകൾ മാർക്കറ്റുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ശുചിത്വം , പൊതു ശൗചാലയങ്ങൾ, സാമൂഹികശൗചാലയങ്ങൾ, വെളിയിട വിസർജ്ജ്യ മുക്ത തൽസ്ഥിതി എന്നിവയും വീടുകളിലെ മാലിന്യ സംസ്‌കരണ രീതികളും ഏജൻസി പരിശോധിക്കും.

date