Skip to main content

പ്രാർഥനയ്ക്ക് സമയം നൽകാൻ ഉത്തരവ്

 

ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മുസ്ലിം വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കു 12 മുതൽ രണ്ടുവരെ ജുമുഅ (പ്രാർത്ഥന) നടത്തുന്നതിന് അനുവാദം നൽകുവാൻ കോളേജ് പ്രിൻസിപ്പലിന് നിർദ്ദേശം നൽകാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായതായി യു. പ്രതിഭഹരി എം.എൽ.എ അറിയിച്ചു. കോളേജിലെ വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ പ്രാർത്ഥനക്കായി പോകുവാൻ കോളേജ് അധികൃതർ അനുവദിക്കുന്നില്ലെന്നു കാണിച്ച് എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു. ഈ വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് സർക്കാർ ഉത്തരവ്. 

date