Skip to main content

മാവേലിക്കര താലൂക്കുതല  സേവനസ്പർശം ഫെബ്രു. 17ന്

ആലപ്പുഴ: ജില്ല കളക്ടറുടെ പൊതുജനപരാതി പരിഹാരപരിപാടിയായ സേവനസ്പർശം  മാവേലിക്കര താലൂക്കിൽ ഫെബ്രുവരി 17ന് മാവേലിക്കര ഗവൺമെന്റ് റ്റി.റ്റി.എ ഓഡിറ്റോറിയത്തിൽ  നടക്കും. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന അദാലത്തിൽ  ഭൂനികുതി, ഭൂമിയുടെ തരംമാറ്റം/പരിവർത്തനം, റേഷൻ കാർഡ് മാറ്റം എന്നിവയൊഴികെയുള്ള പരാതികൾ സ്വീകരിച്ച് തീർപ്പാക്കും. അപേക്ഷകൾ ഫെബ്രുവരി രണ്ടുവരെ  വൈകിട്ട് അഞ്ചുവരെ വില്ലേജ്, താലൂക്ക്, ആർ.ഡി.ഒ.ഓഫീസുകളിലും കളക്ടറേറ്റിലും സ്വീകരിക്കും. www.sevanasparsham.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായും അപേക്ഷ നൽകാം. വേദിയിൽ നേരിട്ടും ജില്ല കളക്ടർ  പരാതികൾ സ്വീകരിക്കും. 
                                                                           
 (പി.എൻ.എ.3124/17)

date