Skip to main content

സി.എഫ്.ആർ.ഡിയിൽ കരാർ നിയമനം

ആലപ്പുഴ: കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിൽ (സി.എഫ്.ആർ.ഡി.) ട്രെയിനി മൈക്രോ ബയോളജിസ്റ്റിനെയും ട്രെയിനി ഫുഡ് ടെക്‌നോളജിസ്റ്റിനെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.  10 ഒഴിവുണ്ട്. 15,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അതത് വിഷയങ്ങളിൽ ഫസ്റ്റ്ക്‌ളാസ്  ബിരുദാനന്തര ബിരുദവും ഭക്ഷ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു അംഗീകൃത സ്ഥാപനത്തിലെ  ഒരുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പട്ടികവിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതിയാകും.  താൽപ്പര്യമുള്ളവർ ജനുവരി 10ന് രാവിലെ 11 ന് കോന്നി സി.എഫ്.ആർ.ഡി ഡയറക്ടറുടെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ  സഹിതം ഹാജരാകണം.

                                                                       (പി.എൻ.എ.3125/17)

date