Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    ചെന്നീര്‍ക്കര ഗവണ്‍മെന്‍റ് ഐടിഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍റ് എന്നീ ട്രേഡുകളിള്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് നാളെ (3ന്) രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ തസ്തികയിലേക്ക് ഓട്ടോമൊബൈല്‍ സ്പെഷ്യലൈസേഷനോടെ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്/മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ സ്പെഷ്യലൈസേഷനോടെ ഓട്ടോമൊമൈബല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍റ് തസ്തികയിലേക്ക് ആര്‍ക്കിടെക്ചറല്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ആര്‍ക്കിടെക്ചറല്‍ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളര്‍ ബന്ധപ്പെട്ട രേഖകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0468 2258710. 
                                           (പിഎന്‍പി 3517/17)

date