ആധാര്‍ കാര്‍ഡ് ഹാജരാക്കണം
കൊച്ചി: തയ്യല്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ ആധാര്‍ കാര്‍ഡിന്റെയും പെന്‍ഷന്‍ ബുക്കിന്റെയും പകര്‍പ്പുകള്‍ എറണാകുളം ജില്ലാ ഓഫീസില്‍ നവംബര്‍ 15-നുമുമ്പ് ഹാജരാക്കണം. ആധാര്‍ കാര്‍ഡ് ഇതുവരെ ഹാജരാക്കാത്തവര്‍ക്ക് അടുത്ത ക്വാര്‍ട്ടര്‍ പെന്‍ഷന്‍ ലഭിക്കില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
തയ്യല്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ നിന്നും ഓഗസ്റ്റ് 2017 വരെ പെന്‍ഷന്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് കുടിശ്ശിക പെന്‍ഷന്‍ ലഭിക്കാനുണ്ടെങ്കില്‍ ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് പരാതി നല്കാം. കുടിശ്ശിക പ്രശ്‌നത്തില്‍ ജില്ലാ ഓഫിസുകളില്‍ നിന്നും പരിഹാരം ലഭിച്ചില്ലെന്ന് പരാതിയുള്ളവര്‍ക്ക് ബോര്‍ഡിന്റെ ചീഫ എക്‌സിക്യൂട്ടീവ് ഓഫീസറെ സമീപിക്കാം. പെന്‍ഷന്‍ നമ്പര്‍, ഏതു കാലയളവിലെ പെന്‍ഷനാണ് ലഭിക്കാനുള്ളത്, അപേക്ഷകന്റെ വ്യക്തമായ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയിലുണ്ടായിരിക്കണം.
- Log in to post comments