Skip to main content

ഇതരസംസ്ഥാനക്കാർക്ക് മന്തുരോഗ  നിവാരണ ഗുളിക നൽകും

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇതരസംസ്ഥാനക്കാർക്ക് മന്തുരോഗ നിവാരണ ഗുളിക നൽകും. ഡി.ഇ.സി., ആൽബൻഡസോൾ എന്നീ ഗുളികളാണ് നൽകുക. ഭക്ഷണശേഷമാണ് ഗുളിക കഴിക്കേണ്ടത്. ഡി.ഇ.സി. ഗുളിക (100 മി.ഗ്രാം), ആൽബൻഡസോൾ ഗുളികകൾ (400 മി.ഗ്രാം) രണ്ടു വയസു മുതൽ അഞ്ചു വയസുവരെയുള്ളവർക്ക് ഓരോന്നു വീതവും ആറു മുതൽ 14 വയസുവരെയുള്ളവർക്ക് രണ്ട്, ഒന്ന്, 15 വയസും അതിനുമുകളിൽപ്രായമുള്ളവർ മൂന്ന്, ഒന്ന് എന്ന കണക്കിലാണ് ഗുളിക കഴിക്കേണ്ടത്.

                                                                           

(പി.എൻ.എ.02/2018)

 

date