Skip to main content

ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം 19 ന് 

 

ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം ഓഗസ്റ്റ് 19 ന് രാവിലെ 11 ന്  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പൊതുജനങ്ങള്‍ക്ക് ജില്ലയിലെ സര്‍ക്കാര്‍, പൊതുജന സേവകര്‍ക്കെതിരേയുള്ള അഴിമതി സംബന്ധിച്ച പരാതികള്‍ യോഗത്തില്‍ നേരിട്ട് നല്‍കാം. യോഗത്തില്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, വിജിലന്‍സ് മധ്യമേഖല പൊലീസ് സൂപ്രണ്ട്, വിവിധ വകുപ്പ് മേധാവികള്‍, വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.  പരാതികള്‍ ജില്ലാതല കമ്മിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2505510, 9447582435.

date