Skip to main content

സാമൂഹ്യ വിദ്യാഭ്യാസ പരിപാടി നടത്തി

 

                മുട്ടില്‍ ഗ്രാമപഞ്ചായത്ത് നവകേരളത്തിനായി സാമൂഹ്യ വിദ്യാഭ്യാസ പരിപാടി, വാര്‍ഡ്തല പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം എന്നിവ നടത്തി. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം.നജീം ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.  കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ എം.ഡി.ദേവസ്യ, പി.വിജയ ടീച്ചര്‍, സി.എം.സുമേഷ്, എം.കെ.ആലി എന്നിവര്‍ ക്ലാസ്സെടുത്തു. ജനകീയാസൂത്രണം ജില്ല കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.കെ.ബാലഗോപാലന്‍, മുട്ടില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന, എം.കെ.ബാലകൃഷ്ണന്‍, ബബിത രാജീവന്‍, സീമ ജയരാജന്‍, എ.പി.അഹമ്മദ്, ജൂനിയര്‍ സൂപ്രണ്ട് ടി. അരുണ്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

date