Skip to main content

വെയര്‍ ഹൗസിംഗ് ഗോഡൗണ്‍ ഉദ്ഘാടനം അഞ്ചിന്‌

 സംസ്ഥാന വേര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ പുതിയ ഗോഡൗണുകളുടെ ഉദ്ഘാടനവും വെയര്‍ ഹൗസ് കം അഗ്രി കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും ജനുവരി അഞ്ചിന് പടന്നക്കാട് വേയര്‍ ഹൗസ് അങ്കണത്തില്‍ നടക്കും. വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്റെ അദ്ധ്യക്ഷതയില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി  ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും. പി.കരുണാകരന്‍ എം പി മുഖ്യാതിഥി ആയിരിക്കും.
 

date