Skip to main content

സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ പുതുക്കണം

 കാസറഗോഡ് കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ സ്ഥാപനങ്ങളും 2018 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും തൊഴില്‍ വകുപ്പിലെ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. തൊഴിലാളികള്‍ ഇല്ലാത്തവയ്ക്കും ഇത് ബാധകമാണ്. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും പുതുക്കേണ്ടതും ഓണ്‍ലൈന്‍ വഴിയാണ്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍ 04994 257850   0467 2204602   8547655762  9946261737  9605469654
ഫോട്ടോ അടിക്ക
 

date