Skip to main content

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ഇന്ന് കവളപ്പാറയില്‍

 

    സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ ഡോ. കെ. മോഹന്‍കുമാറും, പി. മോഹനദാസും ഇന്ന് (ഓഗസ്റ്റ് 23) രാവിലെ 9.30 ന് കവളപ്പാറ സന്ദര്‍ശിക്കും. രാവിലെ 9.30 ന് പോത്തുകല്‍ പഞ്ചായത്ത് ഓഫീസിലെത്തുന്ന കമ്മീഷന്‍ കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.30 ന് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉദേ്യാഗസ്ഥരെയും പരാതിക്കാരെയും കാണും.  പരാതികളുണ്ടെങ്കില്‍ പഞ്ചായത്ത് ഹാളില്‍ കമ്മീഷന് നേരിട്ട് നല്‍കാം.    

 

date