Skip to main content

മനുഷ്യാവകാശങ്ങളുടെ  സാക്ഷാത്കാരം സെമിനാര്‍ നാളെ (അഞ്ചിന്)    

കേന്ദ്ര-കേരള  സര്‍വ്വകലാശാലയുടെ  തിരുവല്ലയിലുള്ള നിയമ പഠന വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 'ആഗോളവല്കൃത ലോകത്തില്‍ മനുഷ്യാവകാശങ്ങളുടെ  സാക്ഷാത്കാരം ' എന്ന വിഷയത്തെ ആസ്പദമാക്കി അന്താരാഷ്ട്ര സെമിനാര്‍ നടത്തുന്നു. ജനുവരി അഞ്ചിന്  രാവിലെ  9.30ന് തിരുവല്ല   എലൈറ്റ് ഇന്‍റര്‍നാഷണല്‍  ഹോട്ടലില്‍ ബാംഗ്ലൂര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ (ഡോ)ആര്‍.വെങ്കിട്ടറാവു ഉദ്ഘാടനം ചെയ്യും.കേന്ദ്ര-കേരള  സര്‍വക ലാശാല വൈസ് ചാന്‍സലര്‍, ഡോ.ജി.ഗോപകുമാര്‍  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ.(ഡോ ) എം .എസ് ജോണ്‍  (ഡീന്‍ , സ്കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ്), പ്രൊഫ . ഡാരിയോ മൗറ വിസിന്‍റെ (യൂണിവേഴ്സിറ്റി ഓഫ് ലിസ്ബണ്‍,പോര്‍ച്ചുഗല്‍) എന്നിവര്‍  വിശിഷ്ട അതിഥികള്‍ ആയിരിക്കും. 
പ്രൊഫ .(ഡോ) ഡേവിഡ് ആംബ്രോസ് (ഹെഡ് ,ഡിപ്പാര്‍ട്മെന്‍റ് ഓഫ് ലീഗല്‍ സ്റ്റഡീസ് യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്),ഡോ. ഡി .ശങ്കര്‍(അംബേദ്ക്കര്‍ ലോ യൂണിവേഴ്സിറ്റി ചെന്നൈ), ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ ( യൂണിവേഴ്സിറ്റി ഓഫ് കേരള ), ഡോ . അനില നായര്‍ (നുവാല്‍സ് , കൊച്ചി ) , ഡോ. ഷീബ പിള്ള (എംജി യൂണിവേഴ്സിറ്റി കോട്ടയം), ഡോ. വാണി കേസരി (കുസാറ്റ് ), ഡോ . ലക്ഷ്മി ജി.ആര്‍ (ഗവണ്മെന്‍റ് ലോ കോളേജ് എറണാകുളം) തുടങ്ങിയവര്‍ പങ്കെടുക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാ     ശാലകളിലെ അധ്യാപകര്‍, നിയമ ഗവേഷകര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍   
അവതരിപ്പിക്കും. 

     ആറിന് രാവിലെ 11.45 നു നടക്കുന്ന സമാപന ചടങ്ങില്‍ ജല വിഭവ വകുപ്പ്  മന്ത്രി അഡ്വ. മാത്യു ടി. തോമസ് മുഖ്യാഥിതി ആയിരിക്കും. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലീഗല്‍ സ്റ്റഡീസ് കൊച്ചി മുന്‍  വൈസ് ചാന്‍സലര്‍ ഡോ. എം .കെ .ജയകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്‍റോ ആന്‍റണി എം.പി, മരിയോന്‍ പിന്‍ഹീരിയോ (യൂണിവേഴ്സിറ്റി ഓഫ് ഗോവ), അഡ്വ.സജിത്ത് കുമാര്‍ (സ്റ്റാന്‍ഡിങ് കൌണ്‍സില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള, തിരുവല്ല), അഡ്വ എം.ജെ. വിജയന്‍ (അഡിഷണല്‍ ഗവണ്മെന്‍റ് പ്ലീഡര്‍, തിരുവല്ല)   എന്നിവര്‍ പങ്കെടുക്കും.                                             (പിഎന്‍പി 21/18)
 

date