Skip to main content

വയലാർ കൃഷ്ണൻ കുട്ടി അനുസ്മരണവും  നാടകാവതരണവും ജനുവരി ആറിന്

ആലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സംഘടിപ്പിക്കുന്ന വയലാർ കൃഷ്ണൻ കുട്ടി  അനുസ്മരണവും കേരള സംഗീത നാടക അക്കാദമിയുടെ നാടകാവതരണവും ജനുവരി ആറിന് നടക്കും. വൈകിട്ട് അഞ്ചിന് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സ്മാരക സമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി ഉദ്ഘാടനം ചെയ്യും. സ്മാരകസമിതിയംഗം എച്ച്. സലാം അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, സ്മാരക സമിതി സെക്രട്ടറി കെ.വി. വിപിൻദാസ്, സമിതിയംഗങ്ങളായ എ. ഓമനക്കുട്ടൻ, പുറക്കാട് ചന്ദ്രൻ, കൈനകരി സുരേന്ദ്രൻ, ശ്രീകുമാർ വർമ്മ, അമ്പലപ്പുഴ സുരേഷ് വർമ, മായ സുരേഷ് എന്നിവർ പങ്കെടുക്കും.

 

വൈകിട്ട് ആറിന് കൊച്ചിയിൽ സംഘവേദിയുടെ നാടകം 'വാക്കു പൂക്കും കാലം' അരങ്ങേറും. കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടകപരിപാടിയുടെ ഭാഗമായാണ് നാടകാവതരണം.

date