Post Category
ഡെമോൺസ്ട്രേറ്റർ, ലക്ചറർ, ട്രേഡ്സ്മാൻ ഒഴിവ്
ആലപ്പുഴ: അടൂർ ഗവൺമെന്റ് പോളിടെക്നിക് കോളജിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ സിവിൽ (സർവ്വേ), പോളിമർ ടെക്നോളജി വിഭാഗത്തിൽ ലക്ചർ, ട്രേഡ്സ്മാൻ എന്നീ ഒഴിവുകളിൽ നിയമനത്തിനായി ജനുവരി എട്ടിനു രാവിലെ 11ന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ അടൂർ ഗവൺമെന്റ് പോളിടെക്നിക് കോളജിൽ ഹാജരാകണം. 60 ശതമാനം മാർക്കോടെ അതതു വിഷയങ്ങളിലെ ബിരുദമാണ് ലക്ചറർ തസ്തികയിലേക്കുള്ള യോഗ്യത. എം.ടെക്., അധ്യാപന പരിചയം എന്നിവ ഉള്ളവർക്ക് മുൻഗണന. അതതു വിഷയങ്ങളിലെ ഡിപ്ലോമയാണ് ഡെമോൺസ്ട്രേറ്റർ തസ്തികയുടെ യോഗ്യത. ഐ.റ്റി.ഐ./തത്തുല്യം ആണ് ട്രേഡ്മാൻ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത. എ.ഐ.സി.റ്റി.ഇ. പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04734231776.
(പി.എൻ.എ.11/2018)
date
- Log in to post comments