Skip to main content

ഭരണപരിഷ്കരണ കമീഷന്‍ പബ്ലിക് ഹിയറിങ് നാളെ

 

    മുന്‍ മുഖ്യമന്ത്രിയും മലമ്പുഴ എം.എല്‍.എ യുമായ വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമീഷന്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗങ്ങളുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളില്‍ നാളെ (ജനുവരി അഞ്ചിന)് ജില്ലയില്‍ പബ്ലിക് ഹിയറിങ്ങ് നടത്തും. കമീഷന്‍ അധ്യക്ഷന്‍റെ നേതൃത്വത്തിലാണ് ഹിയറിങ് നടക്കുക. പഞ്ചായത്ത്തല പ്രതിനിധികള്‍, വികലാംഗ ക്ഷേമ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍, മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൊതുജനങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പബ്ലിക് ഹിയറിങ്ങില്‍ പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖാ മൂലവും നേരിട്ടും കമീഷനെ ധരിപ്പിക്കാവുന്നതാണ്. മേല്‍ പറഞ്ഞ വിഭാഗക്കാരുമായി ബന്ധപ്പെട്ട ക്ഷേമനിയമങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് സ്വരൂപിക്കുക.             രാവിലെ 10 മുതല്‍ പാലക്കാട് നഗരസഭാ ടൗണ്‍ ഹാളിലാണ് ഹിയറിങ്ങ്  നടക്കുക.  ഹിയറിങ്ങില്‍  മറ്റ് അംഗങ്ങളും പങ്കെടുക്കും. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, മാനസിക  -ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട ക്ഷേമനിയമങ്ങള്‍ കമീഷന്‍ പഠന വിധേയമാക്കി വരികയാണ്. 

date