Skip to main content

ദിവസവേതനനിയമനം: കൂടിക്കാഴ്ച്ച ഇന്ന് 

   

പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് തമിഴ്-മലയാളം മീഡിയം വിഭാഗങ്ങളില്‍ ദിവസവേതനാടി സ്ഥാനത്തില്‍ ഒഴിവുണ്ട്. അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് ( ജനുവരി നാലിന്) രാവിലെ 11-ന് സ്ക്കൂള്‍ ഓഫീസില്‍ എത്തണമെന്ന്  ഹെഡ്മിസ്ട്രസ് അറിയിച്ചു. 

തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ജനുവരി 15 വരെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാഫോറം കേരളമോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ജില്ലാ ഓഫീസിലും ബോര്‍ഡിന്‍റെ ഔദ്യോഗിക വൈബ്സൈറ്റിലും ലഭിക്കും. ജില്ലാ ഓഫീസിലാണ് അപേക്ഷ സ്വീകരിക്കുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0491 -2547437www.kmwwtfb.org.

date