സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴില്‍ അവസരം
ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്‍റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.ജനുവരി ആറിന് രാവിലെ 10.30-ന് പാലക്കാട് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലാണ് അഭിമുഖം.
ജൂനിയര്‍ സേല്‍സ് അസ്സോസിയേറ്റ്, ടെക്നീഷ്യന്‍, എഞ്ചിനീയര്‍, ഐ.ഒ.എസ്.ഡെവലപ്പര്‍, യു.ഐ/യു.എക്സ് ഡിസൈനര്‍, സൈറ്റ് എഞ്ചിനീയര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം . ബി.ഇ//ബി.ടെക്/ഡിപ്ലോമ/ബി.എസ്.സി സി.എസ്/ഐ.ടി, ബി.സി.എ, ബി.ഇ/ഡിപ്ലോമ/ഐ.ടി.ഐ/ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.ടെക് സിവില്‍, എസ്.എസ്.എല്‍.സി, പ്ലസ്.ടു യോഗ്യതയുളളവരെ പരിഗണിക്കും. പ്രായപരിധി 40 വയസ്സിന് താഴെ.
അര്‍ഹരായവര്‍ ആധാര്‍ കാര്‍ഡിന്‍റെ കോപ്പിയും, ബയോ-ഡാറ്റയും രജിസ്ട്രേഷന്‍ ഫീസായ 250/-രൂപയും സഹിതം എത്തണം. വിശദവവരങ്ങള്‍ക്ക് ഫോണ്‍: 0491 -2505435, 7293083712.
- Log in to post comments