Skip to main content

 സൗജന്യ കംപ്യൂട്ടര്‍ പരിശീലന കോഴ്സ് പ്രവേശനം

 

             പട്ടികജാതി  വികസന  വകുപ്പിന് കീഴിലുളള കുഴല്‍മന്ദം           ഗവ.പ്രീ- എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്‍ററില്‍   പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പി.എസ്.സി.അംഗീകാരമുള്ള ഡാറ്റാ എന്‍ട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷന്‍,   ഡി.ടി.പി ത്രൈമാസ സൗജന്യ കംപ്യൂട്ടര്‍ പരിശീലന കോഴ്സ് പ്രവേശനം നടത്തുന്നു. പ്ലസ് ടു - തത്തുല്യ യോഗ്യതയാണ് പരിഗണിക്കുക. അര്‍ഹരായവര്‍ ഫോട്ടോ പതിച്ച അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന     സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍ സഹിതം        ജനുവരി 12-ന് വൈകീട്ട്    അഞ്ചിനകം കുഴല്‍മന്ദം ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്ങ്           സെന്‍ററില്‍ നല്‍കണം.പരിശീലനാര്‍ഥികള്‍ക്ക് സ്റ്റൈപന്‍റ്    ലഭിക്കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിന്‍റെ പകര്‍പ്പും ട്രെയ്നിങ് സെന്‍ററിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും                 ബ്ലോക്ക്- മുനിസിപ്പല്‍   പട്ടികജാതി  വികസന  ഓഫീസുകളിലും            ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 04922-273777

date