Skip to main content

വേലൂരില്‍ കുടുംബാരോഗ്യകേന്ദ്രമായി

ആര്‍ദ്രം പദ്ധതയില്‍ ഉള്‍പ്പെടുത്തി വേലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ ക്ഷേമ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം വ്യാവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷേര്‍ളി ദിലീപ്കുമാര് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സുഹിത പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്ഥിരം സമിതി അദ്ധ്യക്ഷ പത്മിനി ടീച്ചര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്.നായര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഇക്ബാല്‍, ഗ്രാമപഞ്ചായത് സ്ഥിരം സമിതി അദ്ധ്യക്ഷര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡണ്ട് ടി.എം അബ്ദുള്‍ റഷീദ് സ്വാഗതവും ഡോ. സ്മിത കൊച്ചുമോന്‍ നന്ദിയും പറഞ്ഞു.
 

date