Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
    തോട്ടട ഗവ.ഐ ടി ഐ യില്‍ മെഷിനിസ്റ്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. മെഷിനിസ്റ്റ് ട്രേഡിലെ എന്‍ ടി സി/എന്‍ എ സി യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും/ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 17 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 0497 2835183.
പി എന്‍ സി/3223/2019  

റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും
    സപ്തംബര്‍ എട്ട്, ഒമ്പത്, 10 തീയതികളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/3224/2019  

പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയില്‍ സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷേ്യാളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  പ്രായം 22 നും 45 നും മധ്യേ.  എം എസ് ഓഫീസ്, കെ ജി ടി ഇ/വേര്‍ഡ് പ്രോസസിംഗ് (ഇംഗ്ലീഷ് ആന്റ് മലയാളം)/പി ജി ഡി സി എ എന്നിവ അധിക യോഗ്യതയായി കണക്കാക്കും. താല്‍പര്യമുള്ള ഉദേ്യാഗ്യാര്‍ഥികള്‍ സപ്തംബര്‍ 18 ന് രാവിലെ 11  മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2731081.
പി എന്‍ സി/3225/2019  

ആധാര്‍ സീഡിംഗ് ക്യാമ്പ്
     കണ്ണൂര്‍ താലൂക്കില്‍  റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാത്ത റേഷന്‍ ഉപഭോക്താക്കള്‍ക്കായി പൊതുവിതരണ വകുപ്പ് ആധാര്‍ സീഡിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. അതാത്  പഞ്ചായത്ത് ഹാളുകളില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെയാണ് ക്യാമ്പ്.
    തീയ്യതി, പഞ്ചായത്ത്/സോണല്‍ ഓഫീസ് എന്ന ക്രമത്തില്‍.  സപ്തംബര്‍ 16 - ചെറുതാഴം, 17 - കണ്ണപുരം, കടന്നപ്പളളി-പാണപ്പുഴ, 18 - ഏഴോം, ചിറക്കല്‍, അഞ്ചരക്കണ്ടി, 19 - കുഞ്ഞിമംഗലം, ചെമ്പിലോട്, ചെറുകുന്ന്, ചേലോറ സോണല്‍, 20 - കടമ്പൂര്‍, നാറാത്ത്, എടക്കാട്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കേണ്ടതാണ്. 
പി എന്‍ സി/3226/2019  

കായിക അധ്യാപകനെ നിയമിക്കുന്നു
    അഴീക്കല്‍  ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കുട്ടികള്‍ക്ക് വിവിധ കായിക ഇനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന്  ആറ് മാസത്തേക്ക് കായിക അധ്യാപകനെ നിയമിക്കുന്നു.  പരിശീലകന്‍ സംസ്ഥാന തലത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ അല്ലെങ്കില്‍  ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സ്റ്റേറ്റ് പ്ലെയറോ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം. സ്‌കൂള്‍ പ്രവൃത്തി സമയത്തിന് ശേഷമാണ് കായിക പരിശീലനം നല്‍കേണ്ടത്.  താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ  ഓഫീസില്‍ സപ്തംബര്‍ 17ന് രണ്ട് മണിക്ക് നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.   ഫോണ്‍: 0497 2731081.
പി എന്‍ സി/3227/2019  

ബോണസ് പ്രശ്‌നം ഒത്തുതീര്‍ന്നു
    കണ്ണൂര്‍ പട്ടണത്തിലെ പച്ചക്കറി മൊത്ത വ്യാപാര മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2018 - 19 വര്‍ഷത്തെ ബോണസ് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു.  വ്യവസ്ഥയനുസരിച്ച് തൊഴിലാളികള്‍ക്ക്   ബോണസ് ആയി 10,000 രൂപ മാസശമ്പളം അടിസ്ഥാനമായി കണക്കാക്കി തന്‍വര്‍ഷത്തെ മൊത്തവരുമാനത്തിന്റെ 19 ശതമാനവും കൂടെ 200 രൂപ പാരിതോഷികവും കൂടി ചേര്‍ത്ത് 23,000 രൂപ ലഭിക്കും.   ചര്‍ച്ചയില്‍ കെ നിധീഷ്, ടി കെ പ്രിജേഷ്, വൈശാഖ് ശ്രീശന്‍, പൂക്കോടന്‍ ചന്ദ്രന്‍, പോത്തോടി സജീവന്‍, സി ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.
പി എന്‍ സി/3228/2019 

കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കും
സപ്തംബര്‍ 10, 12 തീയതികളില്‍ കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്ന്  അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 
പി എന്‍ സി/3229/2019 

പട്ടയകേസുകള്‍ 18 ന്
ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ(എസ് എം 213/11, എസ് എം 226/11, എസ് എം 66/12, എസ് എം 214/11, എസ് എം 71/10, എസ് എം 116/10, എസ് എം 529/17, എസ് എം 369/12, എസ് എം 445/11)സപ്തംബര്‍ 18 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റില്‍ നടത്തുമെന്ന് ഡെപ്യൂട്ടി കലക്ടര്‍(ഡി എം ആന്റ് എല്‍ ടി) അറിയിച്ചു.
പി എന്‍ സി/3230/2019 

പട്ടയകേസുകളുടെ വിചാരണ മാറ്റി
കലക്ടറേറ്റില്‍ ആഗസ്ത് 13, 14 തീയതികളില്‍ വിചാരണക്ക് വെച്ചിരുന്ന ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ സപ്തംബര്‍ 17 ന് നടത്തുമെന്ന് ് ഡെപ്യൂട്ടി കലക്ടര്‍(ഡി എം ആന്റ് എല്‍ ടി) അറിയിച്ചു.
പി എന്‍ സി/3231/2019 

 നികുതി പിരിവ്; ക്യാമ്പ് നടത്തുന്നു
    കല്യാശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2019-20 വര്‍ഷത്തെ കെട്ടിട നികുതി അടക്കാന്‍ ബാക്കിയുള്ള നികുതിദായകരുടെ സൗകര്യാര്‍ഥം ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് നികുതി സ്വീകരിക്കുന്നു.  തീയതി, വാര്‍ഡ്, ക്യാമ്പ് ചെയ്യുന്ന സ്ഥലം എന്ന ക്രമത്തില്‍.    സപ്തംബര്‍ 17 - 7 - ഒഴക്രോം നായനാര്‍ മന്ദിരം, 16, 2 - ഇരിണാവ് ലീന  ടാക്കീസിന് സമീപം.   സപ്തംബര്‍ 18 - 13, 5 - പാറക്കടവ് വായനശാല, 1, 17 - ഇരിണാവ് സി ആര്‍ സിക്ക് സമീപം.   സപ്തംബര്‍ 19 - 2, 13 കെ കണ്ണപുരം ദാറുല്‍ ഇമാന്‍ സ്‌കൂളിന് സമീപം, 16 - പയ്യട്ടം കെ വി സ്മാരക വായനശാല.  സപ്തംബര്‍ 20 - 13 - ചിറക്കുറ്റി സാംസ്‌കാരിക നിലയം, 5 - പാറക്കടവ് അങ്കണവാടിക്ക് സമീപം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 0497 2780818.
പി എന്‍ സി/3232/2019 

ഓണാഘോഷം നടത്തി
    പ്ലാനിംഗ് ഫോറത്തിന്റെ നേതൃത്വത്തില്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.  പരിപാടി കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സി എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  സഹകരണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പ്രിന്‍സിപ്പല്‍ കെ കെ സത്യപാലന്‍ അധ്യക്ഷത വഹിച്ചു.  2018-19 വര്‍ഷത്തെ ജെ ഡി സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വി നമിതക്ക് ഉപഹാരം വിതരണം ചെയ്തു.    സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം കെ ദിനേശ് ബാബു, എന്‍ ചന്ദ്രന്‍, പി അശോകന്‍, ടി പി സുനില്‍ കുമാര്‍, പി സുരേശന്‍, പി രജിത,  എ ദിനേശന്‍, സി കെ പ്രജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പി എന്‍ സി/3233/2019 

സാക്ഷരതാ ദിനാചരണവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഉദ്ഘാടനവും
     ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍,  ലോകസാക്ഷരതാ ദിനാചരണവും, ഭാഷാസര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മൂന്നാം ബാച്ചിന്റെ ഉദ്ഘാടനവും നാളെ (സപ്തംബര്‍ എട്ട്) രാവിലെ  10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്  അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ രണ്ടാം ബാച്ച് ഭാഷാ സര്‍ട്ടിഫിക്കറ്റ്  കോഴ്‌സ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ഡോ. മനോജ് സെബാസ്റ്റ്യന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും. യോഗത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മൂന്നാം ബാച്ചിലെ മുഴുവന്‍ പഠിതാക്കളും പ്രേരക്മാരും രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തിച്ചേരണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പി എന്‍ സി/3234/2019 

കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
പ്രതിദിന നറുക്കെടുപ്പ് വിജയികള്‍
    ഓണത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണ മേളയിലെ പ്രതിദിന നറുക്കെടുപ്പിലെ സപ്തംബര്‍ ആറ്, ഏഴ് തീയികളിലെ സമ്മാന വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍. 15457 - സി എ ജോര്‍ജ്ജ്കുട്ടി, ചാണപ്പാറ, കണിച്ചാര്‍.  18249 - ഇ വസുമതി, പിണറായി.  22131 - പി രാജേഷ്, ഇരിണാവ്.  23764 - എം ശ്രീജിത്ത്, പയ്യാവൂര്‍.  16313 - പി കെ മിഥുന്‍, മട്ടന്നൂര്‍.  21676 - കെ ടി മത്തായി, അരിവിളഞ്ഞപൊയില്‍.  19372 - ടി വി ബിന്ദു, മയ്യില്‍.  19349 - സ്‌നേഹ രാജീവ്, തളാപ്പ്.  വിജയികള്‍  സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി സപ്തംബര്‍ 10 ന് മുമ്പ് രേഖകള്‍ സഹിതം പൊലീസ് മൈതാനിയിലുള്ള  പ്രദര്‍ശന വിപണന മേള പവലിയന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
പി എന്‍ സി/3135/2019
ടെണ്ടര്‍ ക്ഷണിച്ചു
    കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യര്‍ഥികള്‍ക്ക് ജേഴ്‌സി നല്‍കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  വിശദ വിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും lsgkerala.gov.in ലും ലഭിക്കും.
പി എന്‍ സി/3136/2019

 

date