Skip to main content

ക്ഷേത്രങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു

മലബാർ ദേവസ്വം ബോർഡിന്റെ അധികാരപരിധിയിലുളള ക്ഷേത്രങ്ങളിൽ അറ്റകുറ്റപ്പണികൾക്കും പുനർനിർമ്മാണത്തിനും ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ ക്ഷേത്രങ്ങൾക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ നടത്തുന്ന ക്ഷേത്രങ്ങൾക്കും ധനസഹായം അനുവദിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷ രണ്ട് കോപ്പി സഹിതം സെപ്റ്റംബർ 30 നകം ബന്ധപ്പെട്ട ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർമാർക്ക് നൽകണം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.malabardevaswom.kerala.gov.in എന്ന വെബ് സെറ്റിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർമാരുടെ ഓഫീസുകളിലും ലഭ്യമാണ്.
 

date