Skip to main content
യോഗശൂന്യമായി കിടന്നിരുന്ന പൊതുകിണര്‍ വൃത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍.

ഓണാവധിക്ക്് കിണര്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ

 

 

സാമൂഹിക സേവന രംഗത്ത് സംസ്ഥാനത്തിന്നു തന്നെ മാതൃകയായി നിന്നു പ്രവര്‍ത്തിക്കുന്ന രാജകുമാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്സസ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഓണക്കാലത്തും വിശ്രമിക്കാന്‍ സമയമില്ല. മറ്റ് വിദ്യാര്‍ത്ഥികള്‍ ഓണാവധി ആഘോഷമാക്കി മാറ്റുമ്പോള്‍ ഇവര്‍ സേവനരംഗത്ത് സജ്ജീവമായി നിലയുറപ്പിക്കുകയാണ്. കഴിഞ്ഞ കാലവര്‍ഷ ഴയില്‍ മണ്ണും ചെളിയും നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടന്നിരുന്ന പൊതുകിണര്‍ സ്വന്തം ചിലവില്‍ ശുചീകരിച്ച് നാട്ടുകാര്‍ക്ക് നല്‍കി മാതൃകയാകുകയാണ് ഈ വിദ്യാര്‍ത്ഥികള്‍.

രാജകുമാരി നോര്‍ത്തിലെ പത്തിലധികം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായ കിണറാണ് വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കി നല്‍കിയത്.

കിണര്‍ വൃത്തിയായതോടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരം കണ്ടതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികള്‍. കോളേജ് പിന്‍സിപ്പല്‍ ബ്രിജേഷ് ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് കെ.ജി ഗിരീഷ് അദ്ധ്യാപകരായ സി.എം റീന, പ്രിന്‍സ് പോള്‍, സനല്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.

date