Skip to main content

സംസ്ഥാനതല അവാര്‍ഡിന് അപേക്ഷിക്കാം

    2018-19 വര്‍ഷത്തെ മികച്ച ആയുര്‍വേദ ഡോക്ടര്‍മാരെയും അധ്യാപകനെയും തെരഞ്ഞെടുക്കുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പുരസ്‌കാര നിര്‍ണയത്തിനുള്ള രൂപരേഖയും മാനദണ്ഡവും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.ism.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസുകളിലും ലഭിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ വഴിയോ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചുമണിക്കു മുന്‍പായി ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2322620.
(പി.ആര്‍.പി. 1033/2019)

 

date