Skip to main content

ആരോഗ്യ ജാഗ്രത കാംപെയ്ന്‍ : ജില്ലാതല ഉദ്ഘാടനം  ഇന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും

 

    പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജനുവരി മുതല്‍ ഡിസംബര്‍ വരെ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന ആരോഗ്യ ബോധവത്കരണ പരിപാടി ' ആരോഗ്യ ജാഗ്രത - പകര്‍ച്ചവ്യാധികള്‍ക്കെതിരെ' കാംപെയിനിന്‍റെ ജില്ലാതല ഉദ്ഘാടനം തുറമുഖ-മ്യൂസിയം-ആര്‍ക്കിയോളജി-ആര്‍ക്കൈവ്സ് വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് ഹാളില്‍ ഇന്ന് (ജനുവരി 5) രാവിലെ 10 ന് നടക്കുന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി അധ്യക്ഷയാകും. ജില്ലാകളക്ടര്‍ ഡോ. പി.സുരേഷ്ബാബു സ്വാഗതമര്‍പ്പിക്കും.  മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍ വിശിഷ്ടാതിഥിയാകും. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.റീത്ത വിഷയാവതരണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഇതരവകുപ്പുതല ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കും.

date