Skip to main content

വി.എസ് അച്യുതാന്ദന്‍ എം.എല്‍.എ ഇന്ന് ജില്ലയില്‍ 

         
ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാന്‍ , വി.എസ് അച്യുതാന്ദന്‍ എം.എല്‍.എ ഇന്ന്(ജനുവരി അഞ്ചിന്) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10-ന് പാലക്കാട് നഗരസഭാ ടൗണ്‍ഹാളില്‍ ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗങ്ങളുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളില്‍  ചെയര്‍മാന്‍റെ നേതൃത്വത്തില്‍ ഭരണപരിഷ്കരണ കമീഷന്‍ പബ്ലിക് ഹിയറിങ്ങ് നടത്തും. 
വൈകീട്ട് നാലിന് മുണ്ടൂര്‍ ഹൈസ്ക്കൂള്‍ വജ്രജൂബിലി ഉദ്ഘാടനം.അഞ്ച് മണിക്ക് അകത്തേത്തറ നടക്കാവ് ശബരി ആശ്രമം ക്രാഫ്റ്റ് വില്ലേജ് ശിലാസ്ഥാപനം, അഞ്ചരയ്ക്ക് മലമ്പുഴ വൊക്കേഷ്നല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ പുതിയ ക്ലാസ് റൂം ഉദ്ഘാടനം. ആറ് മണിക്ക്  മലമ്പുഴ ഉദ്യാനത്തിലെ വാനനിരീക്ഷണ കേന്ദ്രം പ്രവര്‍ത്തന ഉദ്ഘാടനം തുടങ്ങിയവ നടക്കും.

date