Skip to main content

ബാലവകാശ കമ്മീഷന്റെ ബോധവത്കരണ സന്ദേശ ബൈക്ക് റാലിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി

    കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും ഇല്ലാതാക്കാനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ഡ്രീം റൈഡേഴ്‌സ് കേരളയുമായി ചേര്‍ന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി.  ഏഴ് ജില്ലകളിലൂടെ കടന്ന് പോവുന്ന 400 ബൈക്കുകളുടെ റാലിക്ക്  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ സഹകരണത്തോടെ കോട്ടയ്ക്കലിലാണ് സ്വീകരണം നല്‍കിയത്. 
    കോട്ടയ്ക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി പ്രൊഫ: കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിര സമിതി ചെയര്‍മാ•ാരായ സാജിദ് മങ്ങാട്ടില്‍, ടി.വി സുലൈഖാബി, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ ഡോക്ടര്‍ എം.പി ആന്റണി, നസീര്‍ ചാലിയം, ജുെൈവെനല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം  അഡ്വ.ഹാരിസ് പഞ്ചിളി,ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഗീതാഞ്ജലി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ വനജ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി  ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ കുട്ടികളോട് സംവദിച്ചു. ആസ്റ്റര്‍ മിംസിന്റെ  ബോധവത്കരണ ക്ലാസും നടന്നു.
 

date