എസ്. പി. സി. ഫോര്‍ എ ഗ്രീന്‍ പ്ലാനറ്റ് - ഓണം ക്യാമ്പിന് തുടക്കം
ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഓണാവധി കാല ത്രിദിന ക്യാമ്പിന് കേഡറ്റുകള്‍ നിര്‍മ്മിച്ച തുണി സഞ്ചിയുടെ പ്രകാശനത്തോടെ സ്‌കൂളില്‍ തുടക്കമായി. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തേഞ്ഞിപ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍ പതാക ഉയര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. കേഡറ്റുകള്‍ നിര്‍മ്മിച്ച തുണി സഞ്ചിയുടെ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എസ്.പി.സി സി.പി.ഒ കെ. ആര്‍. മഞ്ജുള ടീച്ചര്‍ , എസ്. പി. സി. അസി. സി. പി. ഓ. വി.വി ജിതേഷ് ബാബു പി. ടി. എ. പ്രസിഡന്റ് വേലായുധന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പിള്ളാട്ട്, പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗം മുനീര്‍, ജിഷ എന്നിവര്‍ സംസാരിച്ചു.
- Log in to post comments