Skip to main content

അധ്യാപകരെ ആവശ്യമുണ്ട്

താനൂര്‍ ഗവണ്‍മെന്റ് റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജൂഡോ, ഫുട്‌ബോള്‍ കോച്ച് തുടങ്ങിയവയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ ട്രെയിനര്‍മാരെ ആവശ്യമുണ്ട്. ഇംഗ്ലീഷ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും ബി.എഡും, ജൂഡോയില്‍ ദേശീയ തലത്തില്‍ മത്സരങ്ങളില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റും ഫുട്‌ബോളില്‍ സംസ്ഥാന ദേശീയ മത്സരങ്ങളിലുള്ള പങ്കാളിത്തവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 19ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കായി സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍ - 9495410133, 7025955694. 
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍  ഹിന്ദി (ജൂനിയര്‍) തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകളുമായി സെപ്തംബര്‍ 18ന് രാവിലെ 10ന് സ്‌കൂളില്‍ എത്തണം.  ഫോണ്‍ 0483 2731684. 
പാങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.റ്റി ഇംഗ്ലീഷ്, മലയാളം, എച്ച്.എസ്.എസ്.ടി എക്കണോമിക്‌സ് (ജൂനിയര്‍) ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകളുമായി സെപ്തംബര്‍ 18ന് രാവിലെ 10ന് സ്‌കൂളില്‍ ഹാജരാകണം.  ഫോണ്‍ 04933 244492. 
 

date