Skip to main content

കവളപ്പാറ ഉരുള്‍പൊട്ടല്‍; മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായധനം കൈമാറി

    കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായധനം കൈമാറി. മരണപെട്ട 48 പേരില്‍ 36 പേരുടെ കുടുംബങ്ങള്‍ക്കാണ് തുക കൈമാറിയത്. തുക അനുവദിച്ചതിന്റെ ഉത്തരവ് സെപ്തംബര്‍ ഒമ്പതിന് മന്ത്രി ഡോ.കെ.ടി ജലീല്‍ കൈമാറിയിരുന്നു. എന്നാല്‍ അവധി ദിനമായതിനാല്‍ ഈ തുക നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഓണാവധി കഴിഞ്ഞ് ആദ്യ പ്രവര്‍ത്തി ദിനമായ ഇന്നലെ തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക നല്‍കുകയായിരുന്നു. മരിച്ച 36 പേരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം മൊത്തം 1.44 കോടി രൂപയാണ് അക്കൗണ്ട് വഴി നല്‍കിയത്.
( മരിച്ചവരുടെയും ഗുണഭോക്താക്കളുടെയും പട്ടിക ഇതോടൊപ്പം നല്‍കുന്നു)
 

date