Skip to main content

അശ്വമേധം രണ്ടാംഘട്ടം; സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌റ്റോബര്‍ 6 വരെ

 

 സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന  കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണ പരിപാടി (ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയില്‍)  അശ്വമേധം രണ്ടാം ഘട്ടം സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌റ്റോബര്‍ 6 വരെ ജില്ലയില്‍ നടപ്പാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു.  
പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന ടിം ജില്ലയിലെ മുഴുവന്‍ വീടുകളിലും  സന്ദര്‍ശനം നടത്തി  രോഗ ലക്ഷണമുളളവരെ കണ്ടെത്തുകയും രോഗനിര്‍ണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണ് അശ്വമേധം. 
2018 ഡിസംബര്‍ 5 മുതല്‍ 18 വരെ നടന്ന ഒന്നാം ഘട്ട പരിപാടിയില്‍ ജില്ലയില്‍ 13 ലെപ്രസി കേസുകള്‍ കണ്ടെത്തുവാനും ചികിത്സ നല്‍കുവാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ജില്ലയില്‍ 103 പേര്‍ ചികിത്സയിലുണ്ട്. 
    കുഷ്ഠരോഗം ഒരുബാക്ടീരിയ രോഗമാണ്. വായുവിലൂടെയാണ് പ്രധാനമായും ഈ രോഗം പകരുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും പ്രതിരോധശേഷി കാരണം രോഗം ഉണ്ടാകണമെന്നില്ല. തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോള്‍ രോഗാണു പുറത്ത് വ്യാപിക്കും. രോഗത്തിന്റെ തീവ്രത   അനുസരിച്ച്  രോഗത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. പകര്‍ച്ച കുറഞ്ഞ കുഷഠരോഗവും (പി.ബി) പകര്‍ച്ചകൂടിയ കുഷ്ഠരോഗവും (എം.ബി). തൊലിപ്പുറത്ത് കാണപ്പെടുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടികൂടിയ തിളക്കമുളള ചര്‍മ്മം വേദനയില്ലാത്ത വൃണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടക്കാനുളള പ്രയാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാം. രോഗം കണ്ടെത്താന്‍ വൈകിയാല്‍ അംഗവൈകല്യം വരാം.
    രോഗത്തിനുളള ചികിത്സ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമാണ്. തൊലിപ്പുറത്ത് കാണപ്പെടുന്ന ചെറിയ പാടുകള്‍ പോലും അവഗണിക്കരുത്. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ കുഷ്0രോഗ നിര്‍ണ്ണയ പരിപാടിയുടെ ഭാഗമായി വീടുകള്‍ സന്ദര്‍ശിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരോട് തുറന്ന്  പറയാന്‍  സന്നദ്ധരാകണം. സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ വിദഗ്ദ പരിശോദധനയിലൂടെ രോഗം ആരംഭത്തില്‍ തന്നെ ചികിത്സിച്ച് മാറ്റാവുന്നതും രോഗപകര്‍ച്ച തടയാവുന്നതുമാണ്. പരിപാടിയുടെ ഭാഗമായി വീടുകളിലെത്തുന്ന വളണ്ടിയര്‍മാരുമായി എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജാഗ്രതാ നിര്‍ദേശം 

 **കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകളും ഒരു അടിവീതം തുറക്കും.  കക്കയം ഡാമിന് താഴെ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
 കക്കയം റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.*
 

CAT 2019 രജിസ്‌ട്രേഷന്‍ 25 വരെ നീട്ടി

CAT 2019 രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 25 വരെ നീട്ടിയതായി ഐ.ഐ.എം കോഴിക്കോട് കണ്‍വീനര്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡ് ഒക്‌ടോബര്‍ 23 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. 

 

ജനറല്‍ നേഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് : 
ഇന്റര്‍വ്യൂ 27 ന്

 

കോഴിക്കോട് ബീച്ച് ഗവ. സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് 2019 അദ്ധ്യയന വര്‍ഷത്തിലെ ജനറല്‍ നേഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ഇന്റര്‍വ്യൂ സെപ്തംബര്‍ 27 ന് ബീച്ചിലെ ഗവ,. സ്‌കൂള്‍ ഓഫ് നേഴ്‌സിംഗില്‍ നടത്തും. മെറിറ്റടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരും, പെണ്‍കുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റില്‍ 75 ാം നമ്പര്‍ വരെയുളളവരും, ആണ്‍കുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റില്‍ 30 ാം നമ്പര്‍ വരെയുളളവരും, റിസര്‍വേഷന്‍ മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും, പെണ്‍കുട്ടികളുടെ എസ്.സി വെയിറ്റിംഗ് ലിസ്റ്റില്‍ 15 ാം നമ്പര്‍ വരെയുളളവരും, ഈഴവ വെയിറ്റിംഗ് ലിസ്റ്റില്‍ 30 ാം നമ്പര്‍ വരെയുളളവരും, ഒ.ബി.എച്ച് വെയിറ്റിംഗ് ലിസ്റ്റില്‍ 10 ാം നമ്പര്‍ വരെയുളളവരും, മുസ്ലീം വെയിറ്റിംഗ് ല#ിസ്റ്റില്‍ 20 ാം  നമ്പര്‍ വരെയുളളവരും, ധീവര വെയ്റ്റിംഗ് ലിസ്റ്റില്‍ 8 ാം നമ്പര്‍ വരെയുളളവരും, വിശ്വകര്‍മ്മ വെയിറ്റിംഗ് ലിസ്റ്റില്‍ 8 ാം നമ്പര്‍ വരെയുളളവരും ഇന്റര്‍വ്യൂനും, കായികക്ഷമതാപരിശോധനക്കുമായി ആവശ്യപ്പെട്ട രേഖകളുടെ അസ്സല്‍ സഹിതം രാവിലെ എട്ട് മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
 

റേഷന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കല്‍ : ക്യാമ്പ് 20 മുതല്‍ 28 വരെ

2019 സെപ്തംബര്‍ 30 നകം ആധാര്‍ സിറ്റിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി റേഷനിംഗ് (നോര്‍ത്ത്) ഓഫീസിന്റെ പരിധിയില്‍പ്പെട്ടതും റേഷന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതുമായ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പറുകള്‍ സെപ്തംബര്‍ 20 മുതല്‍ 28 വരെ രാവിലെ 10 മുതല്‍ ഒരു മണിവരെയായി വിവിധ ക്യാമ്പുകളില്‍ ലിങ്ക് ചെയ്യും. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, എന്നിവയുടെ പകര്‍പ്പ് സഹിതം കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരു അംഗം ഹാജരായി ആധാര്‍ ലിങ്കിംഗ് നടത്തേണ്ടതാണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു.  

തീയതി, റേഷന്‍ ഷോപ്പ് എആര്‍ഡി നമ്പര്‍, സ്ഥലം എന്നീ ക്രമത്തില്‍ :  സെപ്തംബര്‍ 20 ന് - 4,5,9,96 - ഐക്യകേരള വായനശാല, ചക്കരോത്ത്കുളം,  23 ന് 14, 15, 16, 103 - എആര്‍ഡി 103 പരിസരം, 18,25,115,172,170,121,27,166 - കോവൂര്‍ ലൈബ്രറി, 24 ന് 13, 105, 163 - എആര്‍ഡി 13 ന് സമീപം വായനശാല, 17, 19, 162, 171, 151 - എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിനു സമീപം ബാങ്ക് ക്ലബ്, 25 ന് 98, 104, 84 - എആര്‍ഡി 104 പരിസരം, 35, 36, 120, 12, 99 - അശോകപുരംപളളി, 26 ന് 2,3,92,83,93,94,181 - ചുങ്കത്ത് ഗവ. സ്‌കൂള്‍, 97,16,1,7 - എം.സി ബില്‍ഡിംഗ് ഈസ്റ്റ്ഹില്‍ ജംഗ്ഷന്‍, 27 ന് 24,110,111 - മൂഴിക്കല്‍ മദ്രസ, 26, 173, 112 - എആര്‍ഡി 26 പരിസരം, 20, 21,113,114,165,29 - എജിപി ഹാള്‍, തൊണ്ടയാട്, 28 ന് 30,31,33,37,101,116,117,152,119 - കയര്‍ ഫാക്ടറി വെളളയില്‍, 175, 174, 176, 177, 178, 179, 180, 182 - എലത്തൂര്‍ കോര്‍പ്പറേഷന്‍ മേഖലാ ഓഫീസ്. റേഷന്‍ കാര്‍ഡിന്റെയും അംഗങ്ങളുടെ ആധാര്‍ കാര്‍ഡിന്റേയും പകര്‍പ്പ് സഹിതം ക്യാമ്പില്‍ ഹാജരാകണം. 

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടാവില്ല

സാങ്കേതിക കാരണങ്ങളാല്‍ സെപ്തംബര്‍ 19 ന് നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍  ഉണ്ടായിരിക്കില്ലെന്ന് തിരുവനന്തപുരം സെന്റര്‍ മാനേജര്‍ അറിയിച്ചു.

date