Post Category
തരിയോട് ഗവണ്മെന്റ് എച്ച്.എസ്.എസ്.വജ്രജൂബിലി സമാപനം മന്ത്രി ഉദ്ഘാടനം ചെയ്യും
തരിയോട് ഗവണ്മെന്റ് എച്ച്.എസ്.എസ്. കാവും മന്ദം വജ്രജൂബിലിയാഘോഷം സമാപന സമ്മേളനം ഇന്ന് (ജനുവരി അഞ്ച്) വൈകുന്നേരം അഞ്ചുമണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. സി.കെ.ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കാലാപരിപാടികളും അരങ്ങേറും.
date
- Log in to post comments