Skip to main content

അവലോകന യോഗം നടത്തി

    മലമ്പുഴ നിയോജക മണ്ഡലത്തിലെ വ്യവസായ വികസനവും അനുബന്ധ മേഖലകളിലെ വകുപ്പ്തല പ്രവര്‍ത്തനങ്ങളുടെയും അവലോകന യോഗം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. ദിനേശിന്‍റെ അധ്യക്ഷതയില്‍ നടന്നു.  നിലവിലുളള പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കുന്നതിനുളള സത്വര നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വരും വര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ നടപ്പാക്കുവാന്‍ കഴിയുന്ന പുതിയ പദ്ധതികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
    മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഷൈജ, വി.എസ്. അച്ചുതാനന്ദന്‍ എം.എല്‍.എ യുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് എന്‍. അനില്‍കുമാര്‍, ബ്ലോക്ക് സെക്രട്ടറി ടി.സുധാകരന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഉപജില്ലാ വ്യവസായ് ഓഫീസര്‍, വ്യവസായ വികസന ഓഫീസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നിലവിലെ പദ്ധതി നടത്തിപ്പുകളെ സംബന്ധിച്ച് വിശദീകരിച്ചു. 

date