Skip to main content

വോട്ടിംഗ് പേപ്പറുകള്‍ അയച്ചു

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനിലേക്ക് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ 31.12.2016 വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആയുര്‍വേദ പ്രാക്ടീഷണര്‍മാരില്‍ നിന്ന് രണ്ട് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് പേപ്പറും അനുബന്ധ പേപ്പറുകളും സമ്മതിദായകര്‍ക്ക് അയച്ചിട്ടുണ്ടെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

വോട്ടിംഗ് പേപ്പറും ബന്ധപ്പെട്ട പേപ്പറുകളും ലഭിക്കാത്തവരും ഇതുസംബന്ധിച്ച് പരാതിയുള്ളവരും തെരഞ്ഞെടുപ്പിന് നിശ്ചയിച്ചിട്ടുള്ള തീയതിയ്ക്ക് ഏഴ് ദിവസം മുമ്പ്  ആവശ്യമായ വിവരങ്ങളും രേഖകളും സഹിതം സത്യവാങ്മൂലം റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കണം.

പി.എന്‍.എക്‌സ്.65/18

date