Skip to main content

എറണാകുളം അറിയിപ്പുകള്‍

പോലീസ് കോണ്‍സ്റ്റബിള്‍: ഒറ്റത്തവണ വെരിഫിക്കേഷന്‍ 8 മുതല്‍ 12 വരെ

കൊച്ചി: പോലീസ് കോണ്‍സ്റ്റബിള്‍ - ഇന്‍ഡ്യാ റിസര്‍വ്വ് ബറ്റാലിയന്‍ - റഗുലര്‍ വിംഗ് (കാറ്റഗറി നമ്പര്‍ 18/16) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുളള ഒറ്റത്തവണ വെരിഫിക്കേഷന്‍ ജനുവരി എട്ട്, ഒമ്പത്, 10, 11, 12 തീയതികളില്‍ പി.എസ്.സി എറണാകുളം മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുളള എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ പരിശോധിച്ച് അതത് ദിവസങ്ങളില പി.എസ്.സി യുടെ മേഖലാ ഓഫീസില്‍ ഹാജരാകണം.

ഇ-ടെന്‍ഡര്‍

കൊച്ചി: കൊച്ചി നഗരസഭയുടെ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സുളളതും ഇ.പി.എഫ് രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു.  ജനുവരി 12-ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ ഓണ്‍ലൈന്‍ മുഖേന ക്വട്ടേഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ വൈറ്റില മേഖല/മെയിന്‍ ഓഫീസില്‍ അറിയാം.

 

വസ്തു ലേലം

കൊച്ചി: കൊച്ചി താലൂക്ക് തോപ്പുംപടി വില്ലേജില്‍ മരക്കടവ് ഭാഗത്ത് റീ-സര്‍വ്വെ നമ്പര്‍ 581 ല്‍പ്പെട്ട 3.64 ആര്‍ വസ്തു ഫെബ്രുവരി ആറിന് രാവിലെ 11-ന് ഫോര്‍ട്ടുകൊച്ചി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (റവന്യൂ റിക്കവറി) ഓഫീസില്‍ പൊതു ലേലം നടത്തും.

date