Skip to main content

തിരുവാഭരണ ഘോഷയാത്ര :  ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

    തിരുവാഭരണ ഘോഷയാത്ര പാതയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. തിരുവാഭരണ പാത പരിശുദ്ധമായി സംരക്ഷിക്കുന്നതിന് ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിനും അലങ്കാരങ്ങള്‍ക്കുമായി വിവിധ രീതിയിലുള്ള പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ വസ്തുക്കള്‍ എന്നിവ ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. തിരുവാഭരണ ഘോഷയാത്രാ സ്വീകരണ കമ്മിറ്റികള്‍ക്കും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി.                                      (പിഎന്‍പി 30/18)

date