Skip to main content

അന്തര്‍ ദേശീയ നിയമസെമിനാര്‍ തുടങ്ങി

കേന്ദ്ര-കേരള  സര്‍വകലാശാലയുടെ  തിരുവല്ലയിലെ നിയമ പഠന വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ആഗോളവല്കൃത ലോകത്തില്‍ മനുഷ്യാവകാശങ്ങളുടെ  സാക്ഷാത്കാരം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന അന്തര്‍ദേശീയ സെമിനാര്‍ തിരുവല്ല എലൈറ്റ് ഇന്‍റര്‍നാഷണല്‍  ഹോട്ടലില്‍ ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്‍ഡ്യ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ആര്‍.വെങ്കിട്ടറാവു ഉദ്ഘാടനം ചെയ്തു. 
 കേന്ദ്ര-കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍  അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡാരിയോ മൗറ വിസിന്‍റെ മുഖ്യ പ്രഭാഷണം നടത്തി. ഡോ.എം.എസ് ജോണ്‍, ഡോ.ഗിരീഷ് കുമാര്‍, ഡോ.കെ ഐ ജയശങ്കര്‍, ഡോ.എസ്.മീര, ആതിര രാജു തുടങ്ങിയവര്‍ പങ്കെടുത്തു.                                 (പിഎന്‍പി 29/18)

date