Skip to main content

ഈഷ പ്രിയ യു.പി. കേഡറിലേക്ക്

കോട്ടയം സബ് കളക്ടര്‍ ഈഷ പ്രിയ കേഡര്‍ മാറി ഉത്തര്‍പ്രദേശിലേക്ക്.  ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി.

2018 ഒക്ടോബറില്‍ ചുമതലയേറ്റ ഝാര്‍ഖണ്ഡ് സ്വദേശിനിയായ ഈഷ പ്രിയ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്‍റെ നോഡല്‍ ഓഫീസര്‍, ജില്ലാ നിര്‍മിതി കേന്ദ്രം മെംബര്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2016 ഐ.എ.എസ് ബാച്ചുകാരിയാണ്. ഇന്നലെ (സെപ്റ്റംബര്‍ 23) ഉച്ചകഴിഞ്ഞ് പദവി ഒഴിഞ്ഞതിനെത്തുടര്‍ന്ന് പാലാ ആര്‍.ഡി.ഒ അനില്‍ ഉമ്മന് കോട്ടയം ആര്‍.ഡി.ഒയുടെ ചുമതല നല്‍കി.

date