Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ്

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് വൈദ്യുതി വിതരണ ജോലികളുടെ എസ്റ്റിമേറ്റ് നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷണനില്‍ സമര്‍പ്പിച്ച  അപേക്ഷയിന്മേലുള്ള പൊതു തെളിവെടുപ്പ് ജനുവരി 15, 16, 18 തീയതികളില്‍ നടക്കും. അപേക്ഷ കമ്മീഷന്റെ (www.erckerala.org) വെബ്‌സെറ്റില്‍ ലഭ്യമാണ്. തെളിവെടുപ്പ് സമയവും തീയതിയും : ജനുവരി 15 രാവിലെ 11 ടൗണ്‍ഹാള്‍, എറണാകുളം, 16 രാവിലെ 10.30 ഹോട്ടല്‍ സ്പാന്‍, ജയില്‍റോഡ്, കോഴിക്കോട്, 18 രാവിലെ 11 കമ്മീഷന്‍ ഓഫീസ്, തിരുവനന്തപുരം.

പൊതുതെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും മറ്റ് അഭ്യുദയകാംക്ഷികള്‍ക്കും താത്പര്യമുള്ളവര്‍ക്കും  അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം.  തപാല്‍ മുഖേന അഭിപ്രായങ്ങള്‍ അയയ്ക്കുന്നവര്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ ജനുവരി 15ന് മുമ്പായി കിട്ടത്തക്കവിധം അയയ്ക്കണം.

പി.എന്‍.എക്‌സ്.72/18

date