Skip to main content

പ്രവാസി കുട്ടികള്‍ക്കുള്ള സാഹിത്യമല്‍സര ഫലം 10ന്

ലോക കേരള സഭയുമായി ബന്ധപ്പെട്ടു പ്രവാസികളുടെ കുട്ടികള്‍ക്കായി മലയാളം മിഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സാഹിത്യ മല്‍സരങ്ങളുടെ ഫലം 10 ന് പ്രസിദ്ധീകരിക്കും. വീട് വിട്ടവര്‍ എന്ന വിഷയത്തില്‍ കഥ, പ്രയാണം എന്ന വിഷയത്തെ അധികരിച്ച് കവിത, ആറു പതിറ്റാണ്ടുനീളുന്ന പ്രവാസ ജീവിതം എന്ന വിഷയത്തില്‍ പ്രബന്ധ രചന എന്നീ മല്‍സരങ്ങളാണ് സംഘടിപ്പിച്ചത്. 8 മുതല്‍ 12 വയസ് വരെയുള്ളയുള്ള ജൂനിയര്‍ , 12 മുതല്‍ 18 വയസുവരെയുള്ള സീനിയര്‍  എന്നീ വിഭാഗങ്ങളില്‍ ആറ് മേഖലകളിലായിട്ടാണ് മല്‍സരം നടന്നത്.  മേഖലതലം, ആഗോള തലം എന്നിങ്ങനെ രണ്ട് തലങ്ങളിലായിട്ടാണ് കുട്ടികള്‍ മല്‍സരിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളു കേന്ദ്രഭരണ പ്രദേശങ്ങളും, പടിഞ്ഞാറന്‍ ഏഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കന്‍ വന്‍കരകളും, ഇതര ലോക രാജ്യങ്ങളും പ്രദേശങ്ങളും, അകം കേരളം എന്നീ മേഖലകളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരുടെ രചനകളാണ് ആഗോളതല മല്‍സരത്തിന് പരിഗണിച്ചത്.

  പി.എന്‍.എക്‌സ്.77/18

date