Skip to main content

ബ്ലൂ റവല്യൂഷന്‍ പദ്ധതി : അപേക്ഷ ക്ഷണിച്ചു

ഉള്‍നാടന്‍ മത്സ്യകൃഷി വികസനം ലക്ഷ്യമിട്ട് കോഴിക്കോട് ജില്ല മത്സ്യകര്‍ഷക വികസന ഏജന്‍സി മുഖേന നടപ്പിലാക്കുന്ന ബ്ലൂ റവല്യൂഷന്‍ പദ്ധതി 2017 - 18 ന്റെ                ഭാഗമായി ഓരുജല മത്സ്യകൃഷി, ഓരുജല കൂടുകൃഷി, ഗിഫ്റ്റ്  കൃഷി,                  റിസര്‍ക്ക്യുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ആസാം വാള കൃഷി, എന്നിവ തുടങ്ങുവാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍, ഗ്രൂപ്പുകള്‍, ഫാമേഴ്‌സ് ക്ലബ് എന്നിവരില്‍  നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ സ്വന്തമായി ജലാശയമുള്ളവരോ,     പൊതുജലാശയം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിനു താല്‍പ്പര്യമുള്ളവരോ              ആയിരിക്കണം.  വിശദവിവരങ്ങള്‍ക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മത്സ്യകര്‍ഷക വികസന ഏജന്‍സിയുമായി ബന്ധപ്പെടാം. ഫോണ്‍: 04952381430. അപേക്ഷകള്‍ ജനുവരി 19  ന് വൈകുന്നേരം നാലുമണിക്കു മുമ്പായി കോഴിക്കോട് മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസില്‍  ലഭിക്കണം.
 

date