Skip to main content

'ഉത്സവം 2018' : ഇന്ന് മുതല്‍ 

 

    ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍  'ഉത്സവം 2018'   മഹോത്സവം ഇന്ന് (ജനുവരി ആറ്) മുതല്‍  വിവിധ നാടന്‍കലകളോടെ പാലക്കാട് രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലും,  ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലുമായി നടക്കും. കേരളീയ തനത് കലകളുടെ അവതരണമാണ്  ' ഉത്സവം' ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൈകുന്നേരം ആറിന്  സംഘടിപ്പിക്കുന്നു.
     രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഇന്ന്(ജനുവരി ആറ്)- പൂതനും തിറയും, കുറത്തിയാട്ടം , എഴിന് - ഉടുക്കുപാട്ട്, പൂപ്പാട തുളളല്‍,  എട്ടിന്-ശാസ്താംപാട്ട്, പൂരക്കളി ഒമ്പതിന്-തിരിയുഴിച്ചല്‍, പുളളുവന്‍പാട്ട്, ചരടുപിന്നിക്കളി, വട്ടംതിരിപ്പു സമ്പ്രദായം പത്തിന്- കളമെഴുത്തും പാട്ടും, ഗരുഡന്‍പറവ പതിനൊന്നിന് - നാടന്‍പാട്ട്, പന്ത്രണ്ടിന്-കണ്യാര്‍കളി, ചരടുപിന്നിക്കളി എന്നിങ്ങനെ കലാരൂപങ്ങള്‍ അരങ്ങേറും.
     ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍  ഇന്ന്(ജനുവരി ആറ്)-ഒപ്പന, മംഗളംകളി, ഇരുത്തുകളി, മുളം ചെണ്ട  ഏഴിന് കോല്‍ക്കളി, ദാരികാവധം, മയൂരനൃത്തം എട്ടിന്- കൊട്ടുമരം ആട്ടം, മുടിയേറ്റ് ഒമ്പതിന്- നാടന്‍പാട്ട് പത്തിന് - സംഘക്കളി, പാണപ്പൊറാട്ട് പതിനൊന്നിന്-ദഫ്മുട്ട്, അറബനമുട്ട്, കണ്ടാകര്‍ണ്ണന്‍ തിറ പന്ത്രണ്ടിന്- ചവിട്ടുനാടകം എന്നിങ്ങനെ നാടന്‍ കലകള്‍ അരങ്ങേറും.
 

date