Skip to main content

പടിഞ്ഞാറത്തറ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു

 

                കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ 01 പടിഞ്ഞാറത്തറ ഡിവിഷനില്‍ ആകസ്മിക ഒഴിവ് വന്നതിനാല്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി വോട്ടര്‍ പട്ടികയുടെ കരട് ജനുവരി 5ന് പ്രസിദ്ധീകരിച്ചു.  ഇതില്‍ അവകാശവാദമോ ആക്ഷേപമോ ജനുവരി 19 വരെ സമര്‍പ്പിക്കാം.  ആക്ഷേപങ്ങളിലും അവകാശവാദങ്ങളിലും ജനുവരി 29ന് തീര്‍പ്പ് കല്‍പ്പിക്കും.   ജനുവരി 30ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.  ഇതോടനുബന്ധിച്ച് കളക്ടറേറ്റില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ കെ.ജയപ്രകാശിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

 

date