Post Category
കലക്കത്ത് ഭവനില്‍ വിദ്യാരംഭത്തിന് രജിസ്റ്റര്‍ ചെയ്യാം
കിള്ളിക്കുറുശ്ശിമംഗലത്തെ കലക്കത്ത് ഭവനില്‍ വിജയദശമി വിദ്യാരംഭം കുറിക്കുന്നതിന് കുരുന്നുകളുടെ പേരുകള്‍ 0466 - 2230551, 9946027490 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ എട്ടിന് വിജയദശമി ദിനത്തില്‍ രാവിലെ ഏഴ് മുതല്‍ നാട്യശാലയില്‍ എഴുത്തിനിരുത്തല്‍ ആരംഭിക്കും. പ്രമുഖരായ ഗുരുക്കന്‍മാര്‍ കുരുന്നുകള്‍ക്ക് അക്ഷരമധുരം പകര്‍ന്നു നല്‍കും. വിദ്യാരംഭത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌ക്കാരിക സദസ്സ് പി.ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഓട്ടന്‍തുള്ളല്‍ കലാപീഠം വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചന, മൃദംഗവാദന അര്‍ച്ചന, നൃത്താര്‍ച്ചന എന്നിവയും അരങ്ങേറും.
date
- Log in to post comments