Skip to main content

മില്‍ക്ക് ടെസ്റ്റര്‍മാര്‍ക്ക് പരിശീലനം

 

 

                കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്റെ  പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം മില്‍ക്ക് ടെസ്റ്റര്‍മാര്‍ക്ക്  മൂന്നു ദിവസത്തെ പരിശീലനം നടത്തും.  ജനുവരി 09, 10, 11 തീയതികളിലാണ് പരിശീലനം.  താല്‍പര്യമുളളവര്‍ ജനുവരി 9 ന് രാവിലെ 10 ന് മുമ്പ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. രജിസ്‌ട്രേഷന്‍ ഫീസ് 115 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പറിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാം.

 

date