Skip to main content

പത്രികയൊന്നുമില്ലാതെ നാലാംദിനവും

ആലപ്പുഴ: അരൂർ നിയമസഭമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിന്റെ നാലാംദിനവും  ആരും പത്രിക സമർപ്പിച്ചില്ല. സെപ്തംബർ 30നാണ് പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം. നാലാം ശനിയാഴ്ചയായതിനാൽ 28നും ഞായറാഴ്ചതിനാൽ 29നും പത്രിക സ്വീകരണമുണ്ടാകില്ല. വരണാധികാരിയായ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ, സഹവരണാധികാരിയായ പട്ടണക്കാട് ബി.ഡി.ഒ എന്നിവരുടെ കാര്യാലയങ്ങളിൽ പത്രിക നൽകാം. രാവിലെ 11 മുതൽ മൂന്നുവരെയാണ് പത്രിക സമർപ്പണത്തിനുള്ള സമയം.
 

date